Home Zubair കസബ് -ഒമാൻ|| KHASAB OMAN
കസബ് -ഒമാൻ|| KHASAB OMAN
By Faizal Ps At 4:28 PM 0
യു എ ഇ യുടെ അയല്‍രാജ്യമായ ഒമാന്റെ കീഴിലുള്ള സ്ഥലമാണ് റാസ് അല്‍ കൈമയുടെ അടുത്തുള്ള കസബ്. ദുബായില്‍നിന്നും വെറും 200 കിലോമീറ്റര്‍ മാത്രം ഉള്ള ഇവിടേക്ക് ഒരു ദിവസം കൊണ്ട് സുഖമായി പോയി വരാം. ഒമാനില്‍ ആയതുകൊണ്ട് തന്നെ പോവാന്‍ പാസ്പോര്‍ട്ടും വിസയും നിര്‍ബന്തമാണ്, യു എ ഇ യില്‍ ഉള്ള റെസിടെന്‍സിന് ഇങ്ങോട്ട് പോവാന്‍ വിസ ബോര്‍ഡെറില്‍ കിട്ടും ( ഒരുവിധം എല്ലാ വിസ ഹോള്‍ഡര്‍സിനും കിട്ടുമെങ്കിലും ചില Low profession Visa ഉള്ളവര്‍ക്ക് വിസ ഓണ്‍ അറയവല്‍ കിട്ടില്ല, അങ്ങേനെയുള്ളവര്‍ ഓണ്‍ലൈനില്‍ ടൂറിസ്റ്റ് വിസ ആദ്യം അപേക്ഷിച്ചിട്ട് വേണം പോവാന്‍. റാസ് അല്‍ കൈമയുടെ അടുത്തുള്ള അല്‍ ധാര എന്ന ചെക്ക് പോസ്ടാണ് കസബിലോറ്റ് പോവാന്‍ ക്രോസ് ചെയ്യേണ്ടത്. മൂന്നു വശം കടൽകൊണ്ടും ഒരു വശം യൂ എ ഈ യും ആണ് ബോർഡർ അതുകൊണ്ട് തന്നെ ഓമനികൾക് ഓമനിലുള്ള ഈ സ്ഥലത്തോട്ടു വരണമെന്നുണ്ടെങ്കിൽ യൂ എ യുടെ പെർമിറ്റ് എടുക്കണം എന്നുള്ളതാണ് കോമഡി. യൂ എ യിടെ ചെക്ക് പോസ്റ്റില്‍ 35 AED എക്സിറ്റ് ഫീ ഒമാന്റെ ചെക്ക് പോസ്റ്റില്‍ വിസക്ക് 50 AED സ്വന്തം കാറില്‍ ആണെങ്കില്‍ ഒമാന്‍ ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്‍ഷുറന്‍സ് എടുക്കണം, ഒരാഴ്ചക് ഒമാന്‍ ഇന്‍ഷുറന്‍സ് ഒമാന്റെ ചെക്ക്പോസ്ടിനടുത് അല്‍ അഹലിയ ഇന്‍ഷുറന്‍സ് എന്ന കമ്പനിയില്‍ എടുക്കാന്‍ പറ്റും 80 AED ആണ് ചിലവ്. ഇതാണ് ബോർഡറിലുള്ള ചിലവ്. ബോർഡറിൽ ഫോട്ടോഗ്രഫി കർശനമായി നിരോധിച്ചതിനാൽ ക്യാമറ പുറത്തെടുക്കാതിരിക്കുന്നതാണ് നല്ലത്. മദ്യം ഒഴികെ എന്ത് ഭക്ഷണ സാധനം വീണെങ്കിലും കൊണ്ടുപോവാം. അവിടന്നങ്ങോട്ട് കസബ് വരെ നല്ല ഒരു യാത്രാ അനുഭവം ആണ്, ഒരു വശം മലകളും മറ്റൊരുവശം കടലും അതിനു നടുവിലൂടെയുള്ള യാത്ര നിങ്ങളെ ഒരിക്കലും ബോറടിപ്പിക്കില്ല. ഒരുപാഡ് വ്യൂ പോയിന്റുകളും ഉണ്ട് ഫോട്ടം പിടിക്കാന്‍. കസബില്‍ എത്തിക്കഴിഞ്ഞാല്‍ ഒരുപാട് ട്രാവെല്‍സ് ഉണ്ട്, ദോ ക്രൂസ് , സ്കൂബ ഡൈവിംഗ് സ്നോര്കെലിംഗ്, ഡോള്‍ഫിന്‍ വാച്ചിംഗ് എന്നിവയാണു പ്രധാന പരിപാടികള്‍. ഞങ്ങള്‍ പോയ ബോട്ടില്‍ ഞങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു അതുകൊണ്ട് തന്നെ 150 AED കൊടുകേണ്ടി വന്നു അല്ലിങ്കില്‍ ഒന്ന് വിലപേശിയാല്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാവും.
Subscribe to:
Post Comments
(
Atom
)
Post a Comment