മണ്‍സൂണ്‍ ആരംഭിക്കുന്നതോടുകൂടി കേരളത്തിലെ വറ്റിവരണ്ട എല്ലാ വെള്ളച്ചാട്ടങ്ങളും സജീവമാവുകയും വേനലില്‍ കരിഞ്ഞുണങ്ങിയ വൃക്ഷലതാതികള്‍ പുതുജീവന്‍ വെച്ച് ഹരിതാഭമാവുകയും ചെയ്യും. കേരളത്തില്‍ മണ്‍സൂണ്‍ ആരംഭിച്ചുകഴിഞ്ഞു. കുറച്ചുദിവസങ്ങള്‍ കൂടി കഴിയുമ്പോള്‍ വെള്ളച്ചാട്ടങ്ങള്‍ സന്ദര്‍ശിക്കാനുള്ള സമയം ആവുകയായി. പലപ്പോഴും വെള്ളചാട്ടങ്ങളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ലഭ്യമാകാതെ യാത്ര പാതിവഴിയില്‍ ഉപേക്ഷിക്കാറുണ്ട് പലരും. നമ്മുടെ അംഗങ്ങള്‍ക്ക് അതിനുള്ള ഇടവരാതെ നോക്കേണ്ട കര്‍ത്തവ്യം ടീം യാത്ര ഏറ്റെടുക്കുകയാണ്...
ഓരോരുത്തരുടെയും സുരക്ഷ മുന്‍ നിര്‍ത്തി മാത്രമേ ഏതു വിനോദസഞ്ചാര മേഖലയും സന്ദര്‍ശിക്കുവാൻ പാടുള്ളൂ, പ്രത്യേകിച്ച് വെള്ളച്ചാട്ടങ്ങളും ഹില്‍ സ്റ്റേഷന്‍നുകളും.... പെരുമഴയത്ത് വെള്ളച്ചട്ടങ്ങളില്‍ പോകാതിരിക്കുന്നതാണ് അഭികാമ്യം.
ഓരോരുത്തരുടെയും സുരക്ഷ മുന്‍ നിര്‍ത്തി മാത്രമേ ഏതു വിനോദസഞ്ചാര മേഖലയും സന്ദര്‍ശിക്കുവാൻ പാടുള്ളൂ, പ്രത്യേകിച്ച് വെള്ളച്ചാട്ടങ്ങളും ഹില്‍ സ്റ്റേഷന്‍നുകളും.... പെരുമഴയത്ത് വെള്ളച്ചട്ടങ്ങളില്‍ പോകാതിരിക്കുന്നതാണ് അഭികാമ്യം.
ഇനിയുള്ള ദിവസങ്ങളില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഉള്ള പ്രശസ്ഥമായ വെള്ളചാട്ടങ്ങളെ പരിചയപ്പെടുത്താനുള്ള ഒരു എളിയ ശ്രമമാണ്. നമ്മുടെ നാട്ടില്‍ പ്രാദേശികമായുള്ള, ആരാലും അറിയപ്പെടാതെ കിടക്കുന്ന നിരവധി വെള്ളച്ചാട്ടങ്ങളുമുണ്ട്. അവയെ കണ്ടെത്തുക എന്ന ഒരു കര്‍ത്തവ്യം കൂടി ഈ ഉദ്യമത്തിന് ഉണ്ട്. കേരളത്തിന്‍റെ തെക്കന്‍ ജില്ലയായ തിരുവനന്തപുരത്തുനിന്നും തുടങ്ങി അങ്ങ് കാസര്കോട് അവസാനിക്കുമ്പോള്‍ ഓരോ ജില്ലയിലെയും അറിയപ്പെടാതെ കിടക്കുന്ന വെള്ളച്ചട്ടങ്ങള്‍ ഉണ്ടെങ്കില്‍ അതിനെ പറ്റി അറിയുന്നവര്‍ ഓരോ ജില്ലയുടെ പോസ്റ്റുകള്‍ വരുമ്പോഴും ഒരു ചെറു വിവരണത്തോടുകൂടി ചിത്രങ്ങള്‍ ഉണ്ടെങ്കില്‍ അതും ചേര്‍ത്ത് എല്ലാവര്‍ക്കുമായി പങ്കുവെക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
ആദ്യം തിരുവനന്തപുരം ജില്ലയിലെയും സമീപ പ്രദേശങ്ങളിലെയും വെള്ളച്ചട്ടങ്ങളെ കുറിചുള്ള വിശേഷം പങ്കുവെക്കാം.
1.തൃപ്പരപ്പ് വെള്ളച്ചാട്ടം - തിരുവനന്തപുരത്തു നിന്നും 55 കിലോമീറ്റർ മാത്രം ദൂരത്താണ് കന്യാകുമാരി ജില്ലയിലെ തൃപ്പരപ്പ് വെള്ളച്ചാട്ടം. എല്ലാ വെള്ളച്ചാട്ടങ്ങളെയും പോലെ മൺസൂൺ ആകുംബോൾ ശക്തി പ്രാപിക്കുന്ന വെള്ളച്ചാട്ടമാണ് തൃപ്പരപ്പ് വെള്ളച്ചാട്ടം. കുടുംബ സമേതം സുരക്ഷിതമായി വെള്ളച്ചാട്ടത്തിലെ കുളി ആസ്വദിക്കാൻ ത്രിപ്പരപ്പിൽ പോയാൽ മതി. സഹ്യ മലനിരകളിൽ തട്ടി ഒഴുകി വരുന്ന കോതയാർ ആണ് തൃപ്പരപ്പ് വെള്ളച്ചാട്ടം ആയി മാറുന്നത് . തൃപ്പരപ്പ് വെള്ളച്ചാട്ടം ആരംഭിക്കുന്നതിനും ഏതാനും അടി ദൂരെയായി കോതയാറിന് കുറുകനേ ഒരു തടയണ കാണാം. ജലപ്രവാഹത്തിന്റെ തോതനുസരിച്ച് ഈ തടയണയ്ക്ക് മുകളിലൂടെ തുളുമ്പി വരുന്ന ജലമാണ് വെള്ളച്ചാട്ടമായി രൂപാന്തരപ്പെടുന്നത്. അതിമനോഹരമാണ് ഈ വെള്ളച്ചാട്ടം.
തിരുവനന്തപുരം- അംബൂരി -വെള്ളറട- തൃപ്പരപ്പ്,
തിരുവനന്തപുരം- നെയ്യാറ്റിൻകര- കാരക്കോണം-തൃപ്പരപ്പ്,...ഈ രണ്ടുവഴികളിലൂടെ അവിടെ എത്താം.
2.മങ്കയം വെള്ളച്ചാട്ടം - തിരുവനന്തപുരത്ത് നെടുമങ്ങാട് താലൂക്കില്‍ പാലോടിനു സമീപമാണ് ഹൃദയഹാരിയായ മങ്കയം വെള്ളച്ചാട്ടം. വര്‍ഷം മുഴുവന്‍ ഇവിടെ സഞ്ചാരികളെത്തുന്നു. സംസ്ഥാന വനം വകുപ്പ് ഇവിടം ഒരു ഇക്കോ ടൂറിസം കേന്ദ്രമായി അടുത്ത കാലത്ത് പ്രഖ്യാപിക്കുകയുണ്ടായി.മങ്കയം ഇക്കോ ടൂറിസം മേഖലയില്‍ സന്ദര്‍ശകര്‍ക്ക് ഗൈഡുകളുടെ സേവനം ലഭ്യമാണ്. വനം വകുപ്പിന്റെ കീഴിലുള്ള വനസംരക്ഷണ സമിതിയാണ് മങ്കയത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.സമൃദ്ധമായ വനഭൂമിയുടെ ഇടയിലാണ് വെള്ളച്ചാട്ടം. അതിനാല്‍ ഇതിനുചുറ്റും മനോഹരമായ ഹരിതഭംഗിയാണ്. കുറ്റിച്ചെടികള്‍ മുതല്‍ ഭീമാകാരമായ വൃക്ഷങ്ങള്‍ വരെ നിറഞ്ഞ ഈ പ്രദേശത്ത് പുല്‍മേടുകളുണ്ട്
റൂട്ട് - തിരുവനന്തപുരം - നെടുമങ്ങാട് -നന്ദിയോട് - പാലോട്-പെരിങ്ങമ്മല-ഇടിഞ്ഞാർ -മങ്കയം .
റൂട്ട് - തിരുവനന്തപുരം - നെടുമങ്ങാട് -നന്ദിയോട് - പാലോട്-പെരിങ്ങമ്മല-ഇടിഞ്ഞാർ -മങ്കയം .
3. മീന്മുട്ടി വെള്ളച്ചാട്ടം - തിരുവനന്തപുരത്തു നിന്നും, പൊന്‍മുടി റൂട്ടില്‍, 45 കിലോമീറ്റര്‍ അകലെയാണ് മീന്‍മുട്ടി വെള്ളച്ചാട്ടം. 2 കിലോമീറ്റര്‍ കാടിനുള്ളിലൂടെ നടന്നാല്‍, വെള്ളച്ചാട്ടത്തിനടുത്തെത്താം. അതീവമാനോഹരവും അപകടകരവും ആയ വെള്ളച്ചാട്ടമാണ് മീന്മുട്ടി. ഏകദേശം മുപ്പതു അടി ആഴത്തിൽ കയം പോലെ രൂപാന്തിരപ്പെട്ടിരിക്കുന്നിടതെയ്ക്ക് ആണ് വെള്ളം പതിക്കുന്നത്. ഒരുപക്ഷേ കേരളത്തിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ മരണപ്പെട്ട വെള്ളച്ചാട്ടവും മീന്മുട്ടി വെള്ളച്ചാട്ടമാണ്.
തിരുവനന്തപുരം-നെടുമങ്ങാട്-വിതുര-കല്ലാർ-മീന്മുട്ടി.
4.വാഴ്വന്തോള്‍ വെള്ളച്ചാട്ടം- തിരുവനന്തപുരത്തുനിന്നും 45 കിലോമീറ്റർ. തിരുവനന്തപുരം പൊന്മുടി വനമേഖലയിലെ വിതുരയിൽ നിന്നും ബോണക്കാട് പോകുന്ന റൂട്ടിൽ പത്തുകിലോമീറ്റർ സഞ്ചരിച്ചാൽ ബോണക്കാട് ന്റെയും വാഴ്വന്തോൾ വെള്ളച്ചാട്ടത്തിന്റെയും എൻട്രി പോയിന്റ് ആയ കാണിത്തടം ഫോറെസ്റ്റ് ചെക്ക് പോസ്റ്റിൽ എത്താം. ഇവിടുന്നു വേണം പാസ്സുകൾ വാങ്ങുവാൻ. എട്ടുമണിമുതൽ രണ്ടുമണിവരെ ആണ് പാസ്സുകൾ വിതരണം ചെയ്യുന്നത്. ചെക്ക് പോസ്റ്റിൽ നിന്നും 800 മീറ്റർ അകലെയുള്ള ചാത്തൻകോട് ട്രൈബൽ കോളനിയിൽ നിന്നാണ് ട്രെക്കിംഗ് ആരംഭിക്കുന്നത്. അവിടെ നിന്നും ഏകദേശം രണ്ടര കിലോമീറ്റെർ ട്രെക്ക് ചെയ്തുവേണം വാഴ്വന്തോളിലേക്ക് എത്തിച്ചേരുവാൻ. ഒന്നുമുതൽ പത്തുവരെയുള്ള സംഘത്തിനു ഒരു ഗൈഡ് എന്ന അനുപാതത്തിൽ 1000 രൂപ നിരക്കിൽ പാസുകൾ ലഭിക്കും. ഒരാൾ ആണെങ്കിൽ കൂടി 1000 രൂപയാണ് ചാർജ്. . പോകുമ്പോൾ വെള്ളവും ഭക്ഷണവും വിതുരയിൽ നിന്നും വാങ്ങുവാൻ മറക്കരുത്, സമീപപ്രദേശങ്ങളിൽ കടകബോളങ്ങൾ വളരെ കുറവാണ്.വളരെ മനോഹരമായ ഒരു വെള്ളച്ചാട്ടമാണ് വാഴ്വന്തോള്‍.
തിരുവനന്തപുരം-നെടുമങ്ങാട്-വിതുര-തേവിയോട്-കാണിത്തടം ചെക്ക്പോസ്റ്റ്- വാഴ്വന്തോള്‍
( ചില ചിത്രങ്ങൾ ഗൂഗിളിന് കടപ്പെട്ടിരിക്കുന്നു)
( ചില ചിത്രങ്ങൾ ഗൂഗിളിന് കടപ്പെട്ടിരിക്കുന്നു)




Credits #Kerala_Waterfalls_Yathra_Thiruvananthapuram_Dist # Anchal Riyas # Yathra